RADIO SCIENTIA

How To Create a Website

RADIO SCIENTIA -PROGRAMME SHEDULE റേഡിയോ സയന്‍ഷ്യയിലേക്ക് സയന്‍സ് ഇനിഷ്യേറ്റീവിന്‍റെ സ്വാഗതം റേഡിയോ സയന്‍ഷ്യയില്‍ പുതിയതായി ആരംഭിക്കുന്ന സ്കൂള്‍ വാര്‍ത്തകള്‍ എന്നപരിപാടിയിലേക്ക് ഹരിപ്പാട് സബ് ജില്ലയിലെ താല്‍പ്പര്യമുള്ള സ്കൂളുകള്‍ വാര്‍ത്തകളും ആഡിയോ റിക്കാര്‍ഡ് ചെയ്തിട്ടുണ്ടെങ്കില്‍ അതും വെള്ളിയാഴ്ചയ്ക്കുമുമ്പായി സയന്സ് ഇനിഷ്യേറ്റീവ് കോ- ഓര്‍ഡിനേറ്റര്‍മാരെ ഏല്‍പ്പിക്കേണ്ടതാണ്. ഇ-മെയില്‍ വിലാസം :info@scientia.org.in . റേഡിയോ സയന്‍ഷ്യയിലേക്ക് സയന്‍സ് ഇനിഷ്യേറ്റീവിന്‍റെ സ്വാഗതം വിദ്യാഭ്യാസ പരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ സയന്‍സ് ഇനിഷ്യേറ്റീവുമായി ബന്ധപ്പെടുക

റേഡിയോ സയന്‍ഷ്യയിലേക്ക് പരിപാടികള്‍ തയ്യാറാക്കി നല്‍കാന്‍ തയ്യാറുള്ള പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകരെ സ്വാഗതം ചെയ്യുന്നു. വിദ്യാഭ്യാസാനുബന്ധപരിപാടികളായിരിക്കണം തയ്യാറാക്കേണ്ടത്. പരിപാടികള്‍ക്കോ സ്ക്രിപ്റ്റിനോ പ്രതിഫലം നല്‍കുന്നതല്ല.ബന്ധപ്പെടേണ്ട വിലാസം: info@scientia.org.in 

ആലപ്പുഴജില്ലയില്‍ ഹരിപ്പാട് സബ് ജില്ലയില്‍പ്പെട്ട അപ്പര്‍പ്രൈമറി വിഭാഗം ശാസ്ത്രാദ്ധ്യാപകരുടെ കൂട്ടായ്മയാണ് സയന്‍സ് ഇനിഷ്യേറ്റീവ്. കുട്ടികളുടെ ശാസ്ത്രപഠനത്തെ സഹായിക്കുന്നതിനൊപ്പം ശാസ്ത്രാദ്ധ്യാപകര്‍ക്ക് അദ്ധ്യാപനത്തെ കൂടുതല്‍മെച്ചപ്പെടുത്താനും അറിവുപങ്കുവെയ്ക്കാനുമുള്ളപൊതുവേദിയായി ഇതുമാറണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ശാസ്ത്രാദ്ധ്യാപനം മെച്ചപ്പെടണമെന്ന് ആഗ്രമുള്ള ആര്‍ക്കും ഇതില്‍ പങ്കാളികളാവാം. നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കാം 5,6,7 ക്ലാസ്സുകളിലെ ശാസ്ത്രപുസ്തകങ്ങളിലെ പാഠഭാഗങ്ങളെ ആസ്പദമാക്കി അദ്ധ്യാപനത്തെ മികവുറ്റതാക്കാനുള്ള വിലപ്പെട്ട അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാം. പൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഇതിലേക്ക് സ്വാഗതം info@scientia.org.in