RADIO SCIENTIA

more History
സ്ഥലകാലങ്ങളിലൂടെ സഞ്ചരിച്ച് സൗരയൂഥത്തെ അടുത്തറിയാന്‍ സാധാരണക്കാരെ സഹായിക്കുന്ന ഒരു വെബ്ബ് ആപ്ലിക്കേഷന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ 'നാസ' പുറത്തിറക്കി. 'Eyes on the Solar System' എന്നാണ് ആപ്ലിക്കേഷന്റെ പേര്. ഇന്റര്‍നെറ്റ് ബ്രൗസറിനുള്ളില്‍ തന്നെ ത്രിമാനരൂപത്തില്‍ 'സൗരയൂഥ പര്യവേക്ഷണം' സാധ്യമാക്കുന്ന ഒന്നാണിത്. വിദ്യാര്‍ഥികള്‍ക്കും വിജ്ഞാന കുതുകികള്‍ക്കും ഒരേപോലെ പ്രയോജനം ചെയ്യുന്നതാകും ഈ ബ്രൗസര്‍ അധിഷ്ഠിത ആപ്ലിക്കേഷനെന്ന് വിലയിരുത്തപ്പെടുന്നു. നാസയുടെ 'ജറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി' (JPL) തയ്യാറാക്കിയ ആപ്ലിക്കേഷനില്‍, വീഡിയോഗെയിം സങ്കേതങ്ങളും നാസയുടെ സൗരയൂഥ പര്യവേക്ഷണ ഡേറ്റയും ഒരേസമയം സമ്മേളിപ്പിച്ചിരിക്കുന്നു. നാസ വിക്ഷേപിച്ച ബഹിരാകാശ വാഹനങ്ങള്‍ക്കൊപ്പം (ആ വാഹനങ്ങള്‍ യാത്ര ചെയ്ത കാലത്ത് തന്നെ) വെര്‍ച്വലായി സഞ്ചരിച്ച് സൗരയൂഥത്തെ മനസിലാക്കാന്‍ സഹായിക്കുന്നതാണ് ആപ്ലിക്കേഷന്‍.
2011-12 INTERNATIONAL YEAR OF BATS More Details About Bats..Click here
SCIENTIA