RADIO SCIENTIA

ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവിന്‍റെ ആഭിമുഖ്യത്തില്‍ അദ്ധ്യാപകസംഘം നെയ്യാര്‍ഡാം ,തിരുവനന്തപുരത്തെ ശാസ്ത്ര സാങ്കേതിക മ്യൂസിയം എന്നിവ സന്ദര്‍ശിച്ചു. സംഘത്തില്‍ പതിനേഴോളം പേര്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ സയന്‍സ് ഇനിഷ്യേറ്റീവ് ആരംഭിച്ച വാര്‍ഷിക സന്ദര്‍ശന പരിപാടിയുടെ ഭാഗമായാണ് പ്രവര്‍ത്തകര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്.
ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് ഹരിപ്പാട് സബ് ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും ഹരിപ്പാട് ഉപജില്ല സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ ,സയന്‍സ് ഇനിഷ്യേറ്റീവ്, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി1 മുതല്‍ 28 വരെ ശാസ്ത്രജ്യോതി എന്ന പേരില്‍ വിവിധ ശാസ്ത്ര പരിപാടികള്‍ സംഘടിപ്പിക്കും.
പരിപാടിയുടെ തീയതിയും സമയവും
ഫെബ്രുവരി 1 ന് ഹരിപ്പാട്ട് ശാസ്ത്രജ്യോതി ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി 2 -സയന്‍സ്ക്ലബ്ബ് പ്രസി‍ഡന്റ്മാര്‍ക്കും സെക്രട്ടറിമാര്‍ക്കുമുള്ള പരിശീലനം ( സ്ഥലം പിന്നീട് അറിയിക്കും)
ഫെബ്രുവരി 5 -രാമന്‍പ്രഭാവവും പ്രായോഗികതയും (അദ്ധ്യാപകര്‍ക്കുള്ള ക്ലാസ് ) ഫെബ്രുവരി 11- സ്കൂള്‍തല ഉപന്യാസ മത്സരം (യു.പി,എച്ച്.എസ് )
3 വിഷയങ്ങള്‍ നല്‍കും ഒന്ന് നറുക്കിട്ടെടുക്കണം -വിഷയം പിന്നീട് അറിയിക്കും
ഫെബ്രുവരി 15- സ്കൂള്‍ തല ചിത്രരചനാ മത്സരം (എല്‍.പി,യു.പി,&എച്ച്.എസ് ) യു.പി,&എച്ച്.എസ് വിഭാഗങ്ങള്‍ക്ക് സബ് ജില്ലാതല മത്സരം ഉണ്ടായിരിക്കും
ഫെബ്രുവരി 20-സ്കൂള്‍ തല ക്വിസ് മത്സരം -(യു.പി,എച്ച്.എസ് )
സബ്ജില്ലാതലം 2013 ഫെബ്രുവരി 22,ഗവ.എച്ച്.എസ് വീയപുരം
രാവിലെ 10 മുതല്‍ -ചിത്രരചനാ മത്സരം(യു.പി,എച്ച്.എസ് )
രാവിലെ 11 മുതല്‍ - ക്വിസ് മത്സരം (യു.പി,എച്ച്.എസ് )
ഉച്ചയ്ക്ക് 2 മുതല്‍- ഉപന്യാസ മത്സരം (യു.പി,എച്ച്.എസ് )

2013ഫെബ്രുവരി 28 ,ഗവ.എച്ച്.എസ് 
വീയപുരം
 രാവിലെ 10 മുതല്‍ -ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ചുള്ള ശാസ്ത്ര പ്രഭാഷണം-വിഷയം-വിളകളിലെ ജനിതകമാറ്റവും ഭക്ഷ്യസുരക്ഷയും -പ്രശ്മങ്ങളും സാദ്ധ്യതകളും
പ്രഭാഷകന്‍-ഡോ.ജി.നാഗേന്ദ്ര പ്രഭു 
യുവശാസ്ത്രജ്ഞനുള്ള ദേശീയ അവാര്‍ഡ് ജേതാവ് )
ഈ പരിപാടി സയന്‍ഷ്യടി.വിതത്സമയം വെബ്കാസ്റ്റ് ചെയ്യുന്നതാണ്